Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National War Memorial

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച​ത് ആ​റ് സൈ​നി​ക​ർ; വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി ഇ​ന്ത്യ​ൻ സൈ​ന്യം ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച​ത് ആ​റ് സൈ​നി​ക​ർ. വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര​സൈ​നി​ക​രു​ടെ പേ​രു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടു. അ​ഞ്ച് ക​ര​സേ​നാം​ഗ​ങ്ങ​ളും ഒ​രു വ്യോ​മ​സേ​നാം​ഗ​വു​മാ​ണ് പോ​രാ​ട്ട​ത്തി​ൽ ജീ​വ​ൻ ബ​ലി​ന​ൽ​കി​യ​ത്.

സു​ബേ​ദാ​ർ മേ​ജ​ർ പ​വ​ൻ കു​മാ​ർ, റൈ​ഫി​ൾ​മാ​ൻ സു​നി​ൽ കു​മാ​ർ, ലാ​ൻ​സ് നാ​യി​ക് ദി​നേ​ശ് കു​മാ​ർ, അ​ഗ്നി​വീ​ർ മു​ര​ളി നാ​യി​ക്, ഹ​വി​ൽ​ദാ​ർ സു​നി​ൽ കു​മാ​ർ സിം​ഗ്, വ്യോ​മ​സേ​ന സ​ർ​ജ​ന്‍റ് സു​രേ​ന്ദ്ര കു​മാ​ർ എ​ന്നി​വ​രാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്. ഇ​വ​രു​ടെ പേ​രു​ക​ൾ ഡ​ൽ​ഹി​യി​ലെ ദേ​ശീ​യ യു​ദ്ധ സ്മാ​ര​ക​ത്തി​ൽ എ​ഴു​തി​ച്ചേ​ർ​ക്കും.

2025 ഏ​പ്രി​ൽ 22ന് കാഷ്മീരിൽ ​ല​ഷ്‌​ക​ർ ഭീ​ക​ര​ർ ന​ട​ത്തി​യെ വെ​ടി​വ​യ്പ്പി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ 26 പേ​ർ മ​രി​ച്ചു. ഇ​തി​നു​ള്ള തി​രി​ച്ച​ടി​യാ​യാ​ണ് ഇ​ന്ത്യ മേ​യ് ഏ​ഴി​ന് പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രേ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ സൈ​നി​ക ന​ട​പ​ടി തു​ട​ങ്ങി​യ​ത്.

പാ​ക്കി​സ്ഥാ​നി​ലെ​യും പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ലെ​യും ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് നാ​ലു ദി​വ​സ​മാ​ണ് ഇ​ന്ത്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും സൈ​നി​ക​നേ​തൃ​ത്വം ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കു പി​ന്നാ​ലെ മേ​യ് പത്തിന് ​വെ​ടി​നി​ർ​ത്തു​ക​യാ​യി​രു​ന്നു.

Latest News

Corehub Up